കെ എം മൗലവിയെ ഏറ്റവും അധികം കാലം പരിചരിക്കാൻ ഭാഗ്യം ലഭിച്ച മരുമകളായ ഞങ്ങളുടെ ഉമ്മയിൽയിൽ നിന്നും ചെറുപ്പത്തിൽ കേട്ട വിവരങ്ങളാണ് എനിക്ക് അദ്ദേഹത്തെ കുറിച്ചുള്ളത്. അക്കാലത്തു ഈ പുസ്തകം വീട്ടിൽ ഉണ്ടായിരുന്നു. വായിക്കണം എന്ന് ആഗ്രഹിച്ചപ്പോളേക്കും വീട്ടിൽ നിന്നും പുസ്തകം നഷ്ടപ്പെട്ടു. പിന്നീട് ഈ അടുത്ത കാലത്തു ജേഷ്ഠൻ ദാവൂദ് കാക്കയുടെ കയ്യിൽ ഉണ്ടെന്നറിഞ്ഞു. വർത്തമാന കാല മത-രാഷ്ട്രീയ ചിന്തകളിൽ കെ എം മൗലവിയെ കുറിച്ചുള്ള സ്മരണ വളരെ പ്രസക്തമാണെന്നതിനാലും, ഗുരുസ്ഥാനീയരായ പലരുടെയും അഭ്യർത്ഥന പ്രകാരവും, പ്രഗല്ഭരായ വ്യക്തിത്വങ്ങളുടെ ഈ സൃഷ്ടി ഓൺലൈൻ ആയി പ്രസിദ്ധീകരിക്കുന്നു. അന്നത്തെ ഭാഷാ ശൈലിയിലും പരസ്യ ശൈലിയിലും കൗതുകം തോന്നിയത് കാരണം പരസ്യങ്ങളും ഉൾപ്പെടുത്തുന്നു.
- മുഹമ്മദ് ഹാറൂൻ തയ്യിൽ
ഞങ്ങൾക്ക് പറയാനുള്ളത്
കേരള മുസ്ലിങ്ങൾ മർഹൂം കെ എം മൗലവി സാഹിബിനെ ഒരു കാലത്തും വിസ്മരിക്കില്ല. അര നൂറ്റാണ്ടു കാലം സമുദായ രംഗത്ത് ഇടതടവില്ലാതെ പ്രവർത്തിച്ചു, സാമൂഹ്യവും വിദ്യാഭാസ പരവുമായ വിപ്ലവത്തിന് സമർത്ഥമായ നേതൃത്വം നൽകി അന്ത്യ വിശ്രമം പൂണ്ട ആ ധന്യാത്മാവിനെ വിസ്മരിക്കാൻ ആർക്കു കഴിയും ?
വൈദേശിക മേധാവിത്ത്വത്തിന്റെ മണ്ണിൽ നിന്നുകൊണ്ട് അദ്ദേഹം ദൈവദത്തമായ സ്വാതന്ത്ര്യത്തിന്റെ മഹോന്നത സന്ദേശം വിളംബരം ചെയ്തു. അജ്ഞതയുടെയും അന്ധവിശ്വാസത്തിന്റേയും നടുവിൽ അദ്ദേഹം ഉല്പതിഷ്ണ്വത്വത്തിന്റെ ദീപശിഖ ഉയർത്തിപ്പിടിച്ചു സമുദായ ശരീരത്തിൽ അള്ളിപ്പിടിച്ച അനാചാരങ്ങൾക്കെതിരായി അദ്ദേഹം സമര കാഹളം മുഴക്കി.
മുസ്ലിം സമുദായം ഇന്ന് ഒട്ടൊക്കെ ഉൽബുദ്ധമാണ്. മത-വിദ്യാഭ്യാസ-സാമൂഹ്യ മണ്ഡലങ്ങളിൽ നാം ഗണ്യമായ പുരോഗതി ആർജ്ജിച്ചു കഴിഞ്ഞു. ഈ പുരോഗതിയുടെ ഓരോ ഘട്ടത്തിലും കെ എം മൗലവി സാഹിബിന്റെ അസാമാന്യമായ വ്യക്തിത്ത്വം നിഴലിച്ചു കാണാം.
പരേതന്റെ ചരിത്രം പ്രചോദനാത്മകമാണ്. അദ്ദേഹം പ്രചരിപ്പിച്ച ആദർശങ്ങളും രൂപം കൊടുത്ത സംരംഭങ്ങളും സമുദായോന്നമനത്തിനു അനുപേക്ഷണീയവുമാണ്. യുവ തലമുറയ്ക്ക് സംഭവ ബഹുലമായ ആ ജീവിതത്തിൽ നിന്ന് പലതും ഉൾക്കൊള്ളാനുണ്ട്. ഈ സ്മാരക ഗ്രൻഥം തയ്യാറാക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത് ഇതത്രെ.
ഒരു കാര്യം ഉണർത്തട്ടെ, വിഭിന്നാഭിപ്രായക്കാരും വ്യത്യസ്ത ചിന്താഗതിക്കാരും ഈ ഗ്രന്ഥത്തിൽ അണിനിരന്നിട്ടുണ്ട്. അവരുടെ വ്യക്തിത്വത്തിൽ ഞങ്ങൾ കൈകടത്തിയിട്ടില്ല. അത് ക്ഷന്തവ്യവുമല്ല. അതുകൊണ്ടു ലേഖനങ്ങളിൽ ലേഖകന്മാരുടെ ചിന്താ രീതിയും വീക്ഷണ ഗതിയും മുഴച്ചു കണ്ടേക്കാം.
അനേകം അഭ്യുദയകാംക്ഷികളുടെ കലവറയില്ലാത്ത സഹകരണം കൊണ്ടാണ് ഈ സ്മാരക ഗ്രന്ഥം പുറത്തിറക്കാൻ ഞങ്ങൾക്ക് കഴിഞ്ഞത് ലേഖനങ്ങളും പരസ്യങ്ങളും നൽകി ഞങ്ങളെ സഹായിച്ച മാന്യരോടും ഇതിന്റെ അച്ചടി കാലവിളംഭയമന്യേ ഭംഗിയായി നിർവഹിച്ചു തന്ന "ചന്ദ്രിക" പ്രസ്സിനോടും ഞങ്ങൾക്ക് അളവറ്റ നന്ദിയുണ്ട്.
--- സ്മാരകഗ്രന്ഥ കമ്മിറ്റി

താളുകൾ നീങ്ങുമ്പോൾ ....
1. ഞങ്ങൾക്ക് പറയാനുള്ളത്.......... പേജ് 5
2. ആ വിടവുകൾ നികത്തുക പേജ് 9 ടി പി കുട്ടിയമ്മു
3. ആ ദീപവും അണഞ്ഞു പേജ് 13 ഇ കെ മൗലവി
4. ചിതറിയ ചിന്തകൾ പേജ് 18 സി എച് മുഹമ്മദ് കോയ M P
5. കെ എം മൗലവിയും ഖുർആനും പേജ് 21 എൻ വി അബ്ദുസ്സലാം ബിൻ മുഹമ്മദ്
6. ചില യാഥാർഥ്യങ്ങൾ പേജ് 24 സി ഒ ടി കുഞ്ഞിപ്പക്കി
7. മാതൃകായോഗ്യൻ പേജ് 25 സി എ മുഹമ്മദ് മൗലവി
8. സുസമ്മതനായ പണ്ഡിതൻ പേജ് 29 പ്രൊ. ടി അബ്ദുല്ല
9. കർമ്മ കുശലനായ സമുദായോദ്ധാരകൻ പേജ് 30 കെ കെ എം ജമാലുദ്ധീൻ മൗലവി
10. സമുന്നതനായ വ്യക്തി പ്രഭാവം പേജ് 35 കെ മുഹമ്മദലി ബി എ എൽ ടി
11. അനുകരണാര്ഹമായ സ്വഭാവം പേജ് 37 മുഹമ്മദ് അമാനി
12. ഒരനുസ്മരണം പേജ് 43 മുഹമ്മദ് അബുസ്സഹാബ് അഹമ്മദലി
13. നിഷ്കളങ്ക ഹൃദയൻ പേജ് 45 കെ എം മൗലവി
14. ഗുരുവര്യന്മാർ, സഹപാഠികൾ, ശിഷ്യന്മാർ പേജ് 53 പി എം മുഹമ്മദ് മൗലവി
15. പ്രഥമദർശനം പേജ് 55 പുന്നയൂർക്കുളം വി ബാപ്പു
16. വ്യക്തിയല്ല, പ്രസ്ഥാനം പേജ് 64 കരുവള്ളി മുഹമ്മദ് മൗലവി
17. മർഹൂം കെ എം മൗലവിയുടെ ഫത്വകൾ പേജ് 65 എം കെ കുമരനെല്ലൂർ
18. കെ എം മൗലവിയും ഖിലാഫത് പ്രസ്ഥാനവും പേജ് 70 കെ കെ മുഹമ്മദ് അബ്ദുൽകരീം
19. സംഭവ ബഹുലമായ ജീവിതം പേജ് 76 എം അബ്ദുല്ല കുട്ടി മൗലവി
20. സതീർഥ്യനും സഹപ്രവർത്തകനായ മൗലവി സാഹിബ് പേജ് 80 പി കെ മൂസ മൗലവി
21. നിസ്വാർത്ഥനായ മാർഗദർശകൻ പേജ് 82 പി എം അബ്ദുറഹ്മാൻ എം എ
22. ഞങ്ങളും വരുന്നല്ലോ പേജ് 85 ടി ഉബൈദ്
23. വശ്യമായ ഉപദേശം പേജ് 86 കെ പി മുഹമ്മദ് ബിൻ അഹമ്മദ്
24. ഇസ്ലാമിലെ ഇസ്ലാഹീ പ്രസ്ഥാനം പേജ് 89 മൗലവി സി എച് മുഹമ്മദ് ഷിറാസി
25. കെ എം മൗലവിയും മരിച്ചു പേജ് 93 പി പി അബ്ദുൽ ഗഫൂർ
26. പാണ്ഡിത്യം വിനയത്തെ വർധിപ്പിക്കുന്നു പേജ് 95 പയ്യമ്പള്ളി, തലശേരി
27. കൂരിരുട്ടിൽ ഉജ്ജ്വല പ്രകാശം പേജ് 99 വി വി മുഹമ്മദ് മൗലവി
28. മർഹൂം ജമാലുദ്ധീൻ മൗലവി പേജ് 101
29. ആകർഷണീയമായ ജീവിതം പേജ് 102 സി എൻ അഹമ്മദ് മൗലവി
30. വിനയശീലനായ മൗലവി പേജ് 103 എൻ ടി അലി
31. കർമ്മധീരനായ ഗുരുവര്യൻ പേജ് 105 എം കുഞ്ഞോയി വൈദ്യർ
32. ചരിത്രം വിസ്മരിക്കില്ല പേജ് 107 കെ കെ മുഹമ്മദ് മദനി
33. ശമിക്കാത്ത വിജ്ഞാന ദാഹം പേജ് 113 പി ഒ ഹംസ
34. മഹദ്ഗുണങ്ങളുടെ വിളനിലം പേജ് 115 "ചന്ദ്രിക"
35. മൗലവിയും വിദ്യാർത്ഥികളും പേജ് 117 പി മൊയ്തീൻ
36. മാതൃകാ ഭക്തൻ പേജ് 119 കെ കെ എസ് തങ്ങൾ
37. പരേതന്റെ സ്ഥാപനങ്ങൾ പേജ് 122 ഉമരി
38. കെ എം മൗലവി മെമ്മോറിയൽ ട്രസ്റ്റ് പേജ് 132 മുഹ്സിൻ ബിൻ അഹ്മദ്
39. അർത്ഥശൂന്യമായ ആരോപണങ്ങൾ പേജ് 137 കെ ഉമർ മൗലവി
40. എന്റെ മാർഘദർശി പേജ് 138 എം കെ ഹാജി
41. കോളിളക്കം സൃഷ്ടിച്ച ഒരു സംഭവം പേജ് 143 പി പി ഉണ്ണിമൊയ്തീൻ കുട്ടി മൗലവി
42. മുസ്ലിം ലോകത്തോട് ഒരാഹ്വാനം പേജ് 145
43. കെ എം മൗലവിയും എം സി സി കളും പേജ് 151
44. കെ എം മൗലവിയും കേരളത്തിലെ ഇസ്ലാഹീ പ്രസ്ഥാനവും പേജ് 155 എം എൻ കെ
45. ഒരു "മുഅ മിനായ " മനുഷ്യൻ പേജ് 158 വി മുഹമ്മദ് എം എ
46. അതുല്യ പ്രഭാവൻ പേജ് 161 വലിയാട്ട് മുഹമ്മദ്
47. അക്ഷീണനായ സമുദായ സേവകൻ പേജ് 165 അഡ്വക്കറ്റ് എം മൊയ്ദീൻ കുട്ടി
48. കെ എം മൗലവിയും സീതീ സാഹിബും പേജ് 167 ടി കുഞ്ഞി മൊഹ്യുദ്ധീൻ